മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യത്തൊഴിലാളികളുടെ വള്ളം-എന്‍ജിന്‍ പരിശോധന 28ന്

Friday 19 December 2014 9:46 pm IST

ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി വളളവും എന്‍ജിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത കടലോരപരിശോധനാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 28ന് ഞായറാഴ്ച പകല്‍ എട്ടു മുതല്‍ അഞ്ചു വരെയാണു പരിശോധന. കേരളത്തിലുടനീളം ഒരേ ദിവസമാണ് പരിശോധന നടത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വളളവും എന്‍ജിനും ഒരുമിച്ച് അവയുടെ യഥാര്‍ത്ഥ രേഖകള്‍ സഹിതമാണ് പരിശോധന. 15 വര്‍ഷത്തില്‍ താഴെ പഴക്കമുളള എന്‍ജിനുകള്‍ മാത്രമേ പരിശോധിക്കൂ. മത്സ്യത്തൊഴിലാളികള്‍ മുന്‍കൂറായി അപേക്ഷ നല്‍കണം. അപേക്ഷാ ഫാറങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ്, മത്സ്യഫെഡ് പ്രാഥമികസംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. ഫാറത്തിന്റെ ഫോട്ടോ കോപ്പിയില്‍ അപേക്ഷിച്ചാല്‍ സ്വീകരിക്കില്ല. മുതല്‍ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്വീകരിക്കുന്ന സമയത്ത് യഥാര്‍ത്ഥ രേഖകളും പരിശോധനയ്ക്കു വിധേയമാക്കണം. ഓരോ എന്‍ജിനും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം. താഴെപ്പറയുന്ന രേഖകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വള്ളവും എന്‍ജിനും രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്/ടിആര്‍5 രസീത്, എന്‍ജിന്‍ വാങ്ങിയതിന്റെ ബില്‍/ ഇന്‍വോയിസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, നിലവിലുളള പെര്‍മിറ്റ്, റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍, ഇലക്ഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്/ബയോമെട്രിക് കാര്‍ഡ്. പരിശോധനയ്ക്ക് യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണം. ഉച്ചയ്ക്ക് 12ന് ശേഷം കൊണ്ടുവരുന്ന വളളങ്ങളും എന്‍ജിനുകളും പരിശോധിക്കില്ല. വൈകിട്ട് അഞ്ചിനു ശേഷമേ വള്ളങ്ങളും എന്‍ജിനുകളും തിരികെ കൊണ്ടുപോകാന്‍ അനുവദിക്കൂ. പരിശോധനാ കേന്ദ്രങ്ങളുടെ പേരും കോഡുനമ്പരും (ബ്രാക്കറ്റില്‍) അതത് സെന്ററില്‍ നിന്നു ലഭിക്കും. പരിശോധനാ കേന്ദ്രങ്ങള്‍, കോഡുനമ്പര്‍ (ബ്രാക്കറ്റില്‍) എന്നിവ ചുവടെ. വലിയഴീക്കല്‍ ജെട്ടി (ഒന്ന്), കൊച്ചിയുടെ ജെട്ടി (പെരുമ്പളളി) (രണ്ട്), കളളിക്കാട് മത്സ്യഫെഡ് ഓഫീസിനു സമീപം (മൂന്ന്), ആറാട്ടുവഴി എംഇഎസ് ജങ്ഷന്‍ (നാല്), പതിയാങ്കര മഹാത്മ ജങ്ഷന്‍ (അഞ്ച്), തൃക്കുന്നപ്പുഴ ലാന്‍ഡിങ് സെന്റര്‍ (ആറ്), പല്ലന ചന്ത (ഏഴ്), തോട്ടപ്പളളി കടപ്പുറം (എട്ട്), പുറക്കാട് കടപ്പുറം (ഒന്‍പത്), പായല്‍ക്കുളങ്ങര കടപ്പുറം (10), അമ്പലപ്പുഴ കടപ്പുറം (11), കാക്കാഴം കടപ്പുറം (12), വളഞ്ഞവഴി കടപ്പുറം (13), മാധവന്‍ മുക്ക് കടപ്പുറം (14), ചള്ളിയില്‍ കടപ്പുറം (1) (15), ചളളിയില്‍ കടപ്പുറം (2) (16), പറവൂര്‍ കടപ്പുറം (1) (17), പറവൂര്‍ കടപ്പുറം (2) (18), വാടപ്പൊഴി മത്സ്യഗന്ധി ജങ്ഷന്‍ (19), വാടപ്പൊഴി പാലം (20), ഇഎസ്‌ഐ ജങ്ഷന്‍ (21), കാഞ്ഞിരംചിറ കടപ്പുറം (22), തുമ്പോളി കടപ്പുറം (23), ചെട്ടികാട് കടപ്പുറം (24), കാട്ടൂര്‍ കോേളജ് ജങ്ഷന്‍ (25), പൊളേളത്തൈ ഫിഷ് ലാന്‍ഡിങ് സെന്റര്‍ (26), മാരാരിക്കുളം കടപ്പുറം (27), ചെത്തി കാറ്റാടി കടപ്പുറം (28), ചെത്തി പനക്കല്‍ കടപ്പുറം (29), തിരുവിഴ കടപ്പുറം (30), അര്‍ത്തുങ്കല്‍ പളളിക്കു പടിഞ്ഞാറുവശം (31), അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ (32), തൈക്കല്‍ (33), ആറാട്ടുവഴി (34), അന്ധകാരനഴി (35), പളളിത്തോട് ചാപ്പക്കടവ് (36).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.