പഴയകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

Friday 19 December 2014 9:55 pm IST

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പഴകിയ ചോറ്, സാമ്പാര്‍, പുളിശേരി, മീന്‍കറി തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. നഗരസഭ ആരോഗ്യവിഭാഗം നോര്‍ത്ത് സെക്ഷന്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ കിടങ്ങാംപറമ്പ് മേഖലയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ആറ് കടകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ഒരു കടയില്‍ 20 കിലോയോളം വരുന്ന ചോറ് വലിയ അണ്ടാവില്‍ വെള്ളത്തിലിട്ട നിലയിലാണ് കണ്ടത്. കടകള്‍ക്കെതിരെ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, രഘു, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.