സിഡ്നി: ആസ്ട്രേലിയയിലെ കെയിന്‍സില്‍ എട്ടുകുട്ടികളെ കുത്തേറ്റ് മരിച്ചനിലയില്‍ വീടിനുള്ളില്‍നിന്നും കണ്ടെത്തി. കൂടാതെ ഒരു സ്ത്രീയേയും കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ പോലീസ് കണ്ടെത്തി. 18 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11.20ഓടെ കെയിന്‍സിലെ പ്രാന്തപ്രദേശമായ മനുറയില്‍ നിന്നും ക്യൂന്സ്ലാന്ഡ് പോലീസ് സ്റ്റേഷനിലേക്ക് യുവതിക്ക് കുത്തേറ്റെന്ന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ എട്ടുകുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി.
സംഭവം കൂട്ടആത്മഹത്യയോ, കൂട്ടക്കൊലയോ ആകാമെന്നാണ് പോലീസ് നിഗമനം. സ്ത്രീയും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് പോലീസും ഡിക്ടറ്റീവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് അയല്‍വാസികളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. കുട്ടികള്‍ സഹോദരങ്ങളായിരുന്നെന്ന് പരിക്കേറ്റ യുവതിയുടെ ബന്ധുകൂടിയായ ലിസ തായ്ഡെ പറഞ്ഞു. പരിക്കേറ്റ യുവതി ഇവരുടെ അമ്മയാണെന്നും ലിസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: