ഹിന്ദു വിചാരസത്രത്തിന് ഇന്ന് തുടക്കം

Friday 19 December 2014 10:16 pm IST

കോട്ടയം: ഹിന്ദു ധര്‍മ്മ പരിഷത്ത് സംഘിപ്പിക്കുന്ന പത്താമത് ഹിന്ദു വിചാരസത്രത്തിന് ഇന്ന് തുടക്കം. ഈ വര്‍ഷം വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തില്‍ ഏകദിന നാരായണീയ പാരായണവും കുട്ടികളുടെ സമ്പൂര്‍ണ ജ്ഞാനപ്പാന അവതരണവും ചിന്മയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഗീതാപാരയണവും നടക്കും. തിരുനക്കര ക്ഷേത്രമൈതാനിയിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഭജനയോടെ സത്രം സമാരംഭിക്കും. 5ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ സത്രം ഉദ്ഘാടനം ചെയ്യും. ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്‍, തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ്, കെആര്‍ജി വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 6ന് സന്യാസി ശ്രേഷ്ഠന്മാരെ ആദരിക്കും. ചടങ്ങില്‍ വേദം- ഈശ്വരീയജ്ഞാനം എന്ന വിഷയത്തില്‍ ഭരണങ്ങാനം വിജയാനന്ദ വേദാശ്രമം മഠാധിപതി സ്വാമി ദര്‍ശനാനന്ദ സരസ്വതി പ്രഭാഷണം നടത്തും. 21ന് രാവിലെ 9 മുതല്‍ നാരായണീയ പാരായണവും വൈകിട്ട് 6ന് സനാതനധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ ഇന്ദിരകൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. എം. രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. 22ന് വൈകിട്ട് 4ന് അക്ഷരശ്ലോക സദസ്സ്, 6ന് ഉപനിഷത്തുകളിലെ വിദ്യാഭ്യാസ ദര്‍സനം എന്ന വിഷയത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഡോ ലഭ്മിശങ്കര്‍ പ്രഭാഷണം നടത്തും. ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. 23ന് വൈകിട്ട് 5ന് ഭാരതസംസ്‌കൃതി ദൃശ്യാവിഷ്‌കരണം, 6മുതല്‍ കൈവര്‍ത്തക കേശവ വിഷയത്തില്‍ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ പ്രഭാഷണം നടത്തും. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. 24ന് ദൈവബോധത്തലൂടെ മനഃസമാധാനം എന്ന വിഷയത്തില്‍ പത്തനംതിട്ട ജ്ഞാനാനന്ദ സാധനാലയത്തിലെ സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. പ്രൊഫ. വി.എം. നാരായണ പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. 25ന് വൈകിട്ട് 5ന് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ജ്ഞാനപ്പാന അവതരണം, 6ന് ഉപനിഷദ് സന്ദേശം എന്ന വിഷയത്തില്‍ വളവനാട് വിമല്‍വിജയ് പ്രഭാഷണം നടത്തും. കാണക്കാരി രവി അദ്ധ്യക്ഷത വഹിക്കും. 26ന് വൈകിട്ട് 5ന് ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഗീതാപാരായണം നടത്തും. കേരള ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി എസ്. ശങ്കറിന്റെ അദ്ധ്യതയില്‍ അയ്യപ്പധര്‍മ്മവും ഹിന്ദു സമൂഹവും എന്ന വിഷയത്തില്‍ മണ്ണടി ഹരി നടത്തുന്ന പ്രഭാഷണത്തോടെ സത്രത്തിന് സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.