കോട്ടയം: മൂലേടം മേല്‍പ്പാലത്തിലെ അന്യായമായ ടോള്‍പിരിവിനെതിരെ ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുബാഷ് നിരാഹാര സമരം തുടങ്ങി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ടോള്‍ പിരിവിനെതിരെ ബിജെപിയുടെ സമരങ്ങള്‍ക്ക് കീഴില്‍ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം അണിനിരക്കണമെന്നും ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന കൊള്ളരുതായ്മകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപിസംസ്ഥാന കമ്മറ്റിയംഗം പി.കെ രവീന്ദ്രന് പറഞ്ഞു.
മുനിസിപ്പല്‍ സൗത്ത് മേഖലാ കമ്മറ്റി പ്രസിഡന്റ് ഷാജി തൈച്ചിറ അധ്യക്ഷതവഹിച്ച നിരാഹാര സമരത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബിനു ആര്. വാര്യര്‍, പി.ജെ ഹരികുമാര്‍, സംസ്ഥാന സമിതിയംഗം ടി.എന്‍ ഹരികുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ജില്ലാ കമ്മറ്റിയംഗം പി. രാജേഷ്, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, ജില്ലാ സെക്രട്ടറി വി.പി മുകേഷ്, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് രമേശ് കല്ലില്‍, എം.എന്‍ അനില്‍കുമാര്‍, അരുണ്‍കുമാര്‍ മൂലേടം, കെ.എല്‍ സജീവന്, രാജേഷ് കൈലാസ്, രാജേക് തമ്പിമഠം, തുളസീധരന്‍, കെ.എസ് ഗോപന്, പ്രവീണ്‍, കോര സി. ജോര്‍ജ്ജ്, എസ്. രാധാകൃഷ്ണന്, ഹരി കിഴകേക്കൂറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: