ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെക്കുറിച്ച് ഡിഎവിപി സംഘടിപ്പിക്കുന്ന പ്രദര്‍ശനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. 25നാണ് അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം. ഇതോടനുബന്ധിച്ചാണ് പ്രദര്‍ശനം.
രാഷ്ട്രതന്ത്രജ്ഞന്, നേതാവ്, കവി, രാഷ്ട്രീയക്കാരന് തുടങ്ങി ബഹുമുഖ പ്രതിഭയായ അടല്‍ജിയെക്കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കാന്‍ പ്രദര്‍ശനം ഉപയുക്തമാണെന്ന് മള്‍ട്ടി മീഡിയ എക്സിബിഷന് ഉദ്ഘാടനം ചെയ്ത് ജെയ്റ്റ്ലി പറഞ്ഞു.ഇത് ജനങ്ങള്‍ക്ക് പ്രചോദനം പകരുന്ന ഒന്നാണ്. അദ്ദേഹം തുടര്‍ന്നു.
അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ വ്യക്തിത്വം വിളിച്ചോതുന്ന ഇരുനൂറ്റമ്പതിലേറെ ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇലക്ട്രോണിക് മീഡിയയിലുള്ള പ്രദര്‍ശനവും ഉണ്ട്.
ഇതോടനുബന്ധിച്ച് ക്വിസ്, ചിത്ര മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അടല്‍ജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഫിലിംസ് ഡിവിഷന് നിര്‍മ്മിച്ച മൂന്നു ഡോക്യൂമെന്റികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സാംസ്ക്കാരിക, കലാ പരിപാടികളും പബഌക്കേഷന്‍സ് ഡിവിഷന് പുസ്തക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 25 ന് വൈകിട്ട് ആറിനു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: