കേരള പ്രോ വിസി സെനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി

Saturday 20 December 2014 8:29 pm IST

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് പ്രോ വിസി എന്‍. വീരമണികണ്ഠന്‍ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി. മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇപ്പോള്‍ സെനറ്റ് അംഗവുമായ ബി.എസ്. ജ്യോതികുമാര്‍, ആര്‍.എസ്. ശശികുമാര്‍ എന്നിവര്‍ക്കെതിരെയാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയക്ക് പരാതി നല്‍കിയിരിക്കുത്. 2013 സപ്തംബര്‍ 10ന് വിസിയുടെ താത്കാലിക ചുമതല തനിക്ക് നല്‍കിയെങ്കിലും പട്ടികജാതിക്കാരന്‍ ആയതിനാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന ഇവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുെങ്കിലും വഴങ്ങാത്തതിനാല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഒക്‌ടോബര്‍ 14ന് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്തണമൊവശ്യപ്പെട്ട് ഒരു അംഗം സര്‍വകലാശാലക്ക് മുന്നില്‍ സത്യാഗ്രഹം നടത്തി. ജ്യോതികുമാറിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള സമരമായിരുന്നു ഇത്. വിസി അവധിയിലായിരുന്നതിനാല്‍ താത്കാലിക ചുമതലയുണ്ടായിരുന്ന തന്നെ ലക്ഷ്യമിട്ടായിരുന്നു സമരം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ തന്റെ പി എച്ച് ഡി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. തന്റെയോ അക്കാദമിക് വിദഗ്ധരുടെയ അഭിപ്രായം കേള്‍ക്കാതെയാണ് ഈ വാര്‍ത്തകളെല്ലാം പ്രചരിച്ചത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. തനിക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടും രാജ്യത്തെ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെ മട്ടിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.