മിനിലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു

Saturday 20 December 2014 9:22 pm IST

ചെങ്ങന്നൂര്‍: മിനിലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 11.30ന് എംസി റോഡില്‍ ക്രിസ്ത്യന്‍ കോളേജ് ജങ്ഷന് സമീപമായിരുന്നു അപകടം. പന്തളം ഭാഗത്തുനിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസ് തൊട്ടുമുന്‍പില്‍ ഉണ്ടായിരുന്ന മിനിലോറി ബ്രേക്ക് ചെയ്തതോടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.