കള്ളപ്പണ വിഷയത്തില്‍ കേന്ദ്രം ഒളിച്ചുകളിക്കുന്നു - അദ്വാനി

Tuesday 18 October 2011 4:46 pm IST

നാഗ്‌പൂര്‍: കള്ളപ്പണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. ബി.ജെ.പിയുടെ ഭരണകാലത്ത്‌ സ്വിറ്റ്‌സര്‍ലണ്ടിലെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ നിയമം വളരെ ശക്തമായിരുന്നതിനാല്‍ അത്‌ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനചേതനായാത്രയുടെ ഭാഗമായി നാഗ്‌പൂരിലെത്തിയ അദ്വാനി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെയാണ്‌ ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കള്ളപ്പണ വിവരങ്ങള്‍ ആരാഞ്ഞു തുടങ്ങിയത്‌. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജര്‍മ്മനി തയ്യാറായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനോട്‌ നിസംഗ മനോഭാവമാണ്‌ സ്വീകരിച്ചതെന്നും അദ്വാനി കുറ്റപ്പെടുത്തി. ചെറിയ തെറ്റുകള്‍ പോലും പാര്‍ട്ടി ഗൌരവമായി എടുക്കുമെന്നും അദ്വാനി പറഞ്ഞു. എല്ലാവരുടെയും ഭാഗത്ത്‌ നിന്ന്‌ തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ അങ്ങനെയൊരു ചെറിയ തെറ്റുകള്‍ പോലും വരാതെ നോക്കാനാണ് നേതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഖനനവിവാദം ചൂട്‌ പിടിച്ചപ്പോള്‍ തന്നെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌.യെദ്യൂരപ്പയ്ക്ക്‌ പാര്‍ട്ടി മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെന്നും അദ്വാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.