ഹിന്ദുഐക്യവേദി പുനലൂര്‍ മേഖലാ പഠനശിബിരം ഇന്ന്

Saturday 20 December 2014 9:31 pm IST

പുനലൂര്‍: ഹിന്ദുഐക്യവേദി പുനലൂര്‍ മേഖലാ പഠനശിബിരം ഇന്ന് പുനലൂരില്‍ നടക്കും. രാവിലെ 9.30ന് പുനലൂര്‍ സ്വയംവരഹാളില്‍ നടക്കുന്ന പഠനശിബിരം ഹിന്ദുഐക്യവേദി താലൂക്ക് രക്ഷാധികാരി ഡോ.ജെ. സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.വിന്‍സന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പഠനശിബിരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ വി. സുശികുമാര്‍, കെ.പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍, ജില്ലാപ്രസിഡന്റ് പി. ശശിധരന്‍പിള്ള, ജില്ലാജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാസംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. മൂന്നു താലൂക്കുകളില്‍ നിന്നുമായി പഞ്ചായത്ത്, താലൂക്ക് ഉപരിപ്രവര്‍ത്തകരാണ് പഠനശിബിരത്തില്‍ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചിന് ശിബിരം സമാപിക്കും. താലൂക്ക് ജനറല്‍സെക്രട്ടറി പി. ഹരികുമാര്‍ സ്വാഗതവും മുനിസിപ്പല്‍ പ്രസിഡന്റ് പുനലൂര്‍ രാജന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.