ആര്‍എസ്എസ് പ്രാഥമികശിക്ഷാവര്‍ഗിന് തുടക്കമായി

Saturday 20 December 2014 9:37 pm IST

പത്തനാപുരം: ആര്‍എസ്എസ് പുനലൂര്‍ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കമായി. തലവൂര്‍ ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചല്‍ വര്‍ഗ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ സഹ പ്രചാരക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ് അധികാരി കോട്ടുക്കല്‍ ടി.പി.രാധാകൃഷ്ണന്‍, പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന വര്‍ഗില്‍ ആയിരത്തോളം പ്രവര്‍ത്തകരാണ് ശിക്ഷാര്‍ത്ഥികളായി പങ്കെടുക്കുന്നത്. വര്‍ഗ് 28ന് സമാപിക്കും. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ ഘടകത്തിന്റെ പ്രാഥമികശിക്ഷാവര്‍ഗ് കുണ്ടറ ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് രാവിലെ 10ന് കുഴിയം ശക്തിപാതാദ്വൈതാശ്രമ മഠാധിപതി സ്വാമിനി മാആനന്ദമയീദേവി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പ്രാന്തീയ സഹവ്യവസ്ഥാപ്രമുഖ് ടി.എസ്. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വര്‍ഗ് അധികാരി ആര്‍. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ഗ്രാമജില്ലാഘടകത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് ചവറ പന്മന ബിഎഡ് കോളേജില്‍ ഇന്ന് രാവിലെ 9.45ന് പന്മന മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. സഹപ്രാന്ത പ്രചാരക് കെ. വേണു പ്രഭാഷണം നടത്തും. വര്‍ഗ് അധികാരി കെ. മാധവന്‍പിള്ള പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.