കോടതി വളപ്പില്‍ മദ്യപാനം; പ്രതിഷേധമുയരുന്നു

Sunday 21 December 2014 6:43 pm IST

ആലപ്പുഴ: ജില്ലാക്കോടതി വളപ്പിലെ പബ്ലിക് ലൈബ്രറി കെട്ടിടത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചിലര്‍ മദ്യപിച്ചതില്‍ പ്രതിഷേധമുയരുന്നു. ക്ലബ് മാതൃകയില്‍ മദ്യവില്‍പനയാണ് ഇവിടെ നടന്നതെന്നു ആക്ഷേപമുണ്ട്. ഒരു പെഗിന് 60 രൂപ വീതമാണ് ഈടാക്കിയത്. വി.എം. സുധീരന്‍ എംപിയായിരുന്നപ്പോള്‍ അനുവദിച്ച എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ശനിയാഴ്ച സന്ധ്യയോടെ മദ്യപാനം നടന്നത്. ഇതിനു മുമ്പും പല ആഘോഷങ്ങളും നടക്കാറുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്തരത്തില്‍ പണമീടാക്കി മദ്യപിക്കാന്‍ അവസരമൊരുക്കിയതെന്ന് ആക്ഷേപമുണ്ട്. ബഹുഭൂരിപക്ഷം അഭിഭാഷകരും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ചിലര്‍ സംഘടിതമായി മദ്യപിക്കുകയായിരുന്നു. എംപി ഫണ്ടുപയോഗിച്ച് പൊതുജനങ്ങള്‍ക്കായി കോടതിവളപ്പില്‍ നിര്‍മ്മിച്ച കെട്ടിടം മദ്യപ കേന്ദ്രമാക്കിയതില്‍ വ്യാപക  പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.