ബാലഗോകുലം ഇന്നത്തെ സമൂഹത്തിന് മാതൃക: ഡോ. ജെ. പ്രമീളാദേവി

Saturday 20 December 2014 9:37 pm IST

പള്ളിക്കത്തോട്: കുട്ടികളുടെ ഇടയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാലഗോകുലം പ്രവര്‍ത്തനം സമൂഹത്തിന് മുഴുവന്‍ മാതൃകയാണെന്ന് സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. രണ്ടു ദിവസമായി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കുന്ന ബാലഗോകുലം റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം വീരമണി വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം.ഗോപി, ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, അജിത് കുമാര്‍ ബി, മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, സഹകാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍ പ്രഭാഷണം നടത്തും. ഗായകന്‍ ഗണേശ് സുന്ദരം വിശിഷ്ടാതിഥിയാകും. ഡോ. പത്മിനി കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.ഹരി, അനീഷ് പാലപ്ര, ബി. അജിത്കുമാര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.