ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ ആരംഭിച്ചു

Saturday 20 December 2014 9:39 pm IST

കുമരകം: രാഷ്ട്രീയ സ്വയം സേവകസംഘം പ്രവര്‍ത്തകര്‍ക്കായി എല്ലാവര്‍ഷവും നടത്തുന്ന പരിശീലന പദ്ധതിയുടെ ഭാഗമായ പ്രഥമിക ശിക്ഷാവര്‍ഗ്ഗ് ഇന്നലെ കുമരകത്ത് ആരംഭിച്ചു. 28 വരെ നടക്കുന്ന ക്യാമ്പ് കുമരകം കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നായി 250 പേര്‍ പരിശീലന വര്‍ഗ്ഗില്‍ പങ്കെടുക്കും. വര്‍ഗ്ഗിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം പി. ശശീന്ദര്‍ നിര്‍വ്വഹിക്കും. 27 ന് നടക്കുന്ന പൊതുപരിപാടിയില്‍ പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എം. മുകുന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ശിക്ഷാര്‍ത്ഥികളുടെ പഥസഞ്ചലനത്തില്‍ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പാമ്പാടി, കറുകച്ചാല്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി അറുനൂറോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. കുറിച്ചിത്താനം : രാഷ്ട്രീയ സ്വയംസേവക സംഘം പൊന്‍കുന്നം സംഘ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ് കുറിച്ചിത്താനം ശ്രീകൃഷ്ണ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനം കുടക്കച്ചിറ വിദ്യാധിരാജാ സേവാ ആശ്രമം മാഠാധിപതി സ്വാമി അഭായാനദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി അംഗം സി.കെ.ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.