കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണത്തോടെ അഴിമതി വ്യക്തമായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി ആവശ്യപെട്ടു. ഈ ഭരണസമിതി വികസന ഫണ്ടുകള്‍ അട്ടിമറിച്ച് പദ്ധതികളില്‍ അഴിമതി നടത്തുകയാണ്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പോലും ആഡംബരഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഐഎവൈ പദ്ധതിയിലെ പണം വകമാറ്റിയിട്ടുണ്ട്. ഇതെല്ലാം വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബാബു വെട്ടിക്കവല അധ്യക്ഷനായിരുന്നു. ജില്ലാകമ്മറ്റി അംഗം സന്തോഷ് വെട്ടിക്കവല, നേതാക്കളായ രതീഷ് ഇരണൂര്‍, സേതുനെല്ലിക്കോട്, ദീപുരാജ് സന്ദിപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: