ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു

Saturday 20 December 2014 11:11 pm IST

തൃപ്പൂണിത്തുറ: വൈറ്റില-പേട്ട തിരക്കേറിയ റോഡില്‍ ചമ്പക്കര ജംഗ്ഷന് സമീപം ബൈക്കിലെത്തിയ രണ്ടുപേര്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു പോയ വീട്ടമ്മയുടെ അഞ്ച് പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നു. എരൂര്‍ പെരിക്കാട് മുട്ടത്തുപറമ്പില്‍ പെണ്ണമ്മയെന്ന് വിൡക്കുന്ന മേരി ജോസഫിന്റെ (55) മാലയാണ് പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ ചമ്പക്കര ഭാഗത്ത്‌വച്ചാണ് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മുതുകിന് ബൈക്കിന് പുറകിലിരുന്നത് ഇടിച്ചതിനുശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്. ബൈക്കിന്റെ നമ്പര്‍ മറച്ചിരുന്നു. മരട് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.