ചാനല്‍ ആരംഭിക്കാന്‍ നിയമസഭകള്‍ക്ക്‌ അനുമതിയില്ല

Wednesday 19 October 2011 10:00 am IST

ന്യൂദല്‍ഹി: ലോക്‌സഭാ ടെലിവിഷന്റെ മാതൃകയില്‍ സംസ്ഥാന നിയമസഭകളില്‍ ചാനല്‍ ആരംഭിക്കണമെന്ന അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന്‌ ലോക്‌സഭ സെക്രട്ടറി എ.കെ മുന്‍ഷി അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത്‌ എല്ലാ സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രം നല്‍കി. ചാനലുകള്‍ തുടങ്ങുന്നതിനുള്ള ഫണ്ട്‌ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്കാസ്റ്റിംഗ്‌ വകുപ്പിനോ ധനമന്ത്രാലയത്തിനോ കഴിയില്ലെന്ന്‌ കത്തില്‍ പറയുന്നു. അതേസമയം, വെബ്കാസ്റ്റിംഗ്‌ വഴി സഭാ നടപടികള്‍ സംപ്രേഷണം ചെയ്യാമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചത്. സഭാപരിപാടികള്‍ മുഴുവന്‍ നിയമസഭയുടെ വെബ്സൈറ്റ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു സ്പീക്കര്‍ പറഞ്ഞു. എല്ലാ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.