ബസ്ചാര്‍ജ്: സര്‍ക്കാരിനോട് വിശദീകരണം തേടി

Saturday 20 December 2014 11:41 pm IST

കൊച്ചി: ഡീസല്‍ വില കുത്തനെ കുറഞ്ഞിട്ടും ബസ്, ഓട്ടോ-ടാക്‌സി നിരക്കില്‍ മാറ്റം വരുത്താത്തതിന്റെ കാരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വില എട്ടു രൂപയിലധികം കുറഞ്ഞിട്ടും ബസ്ചാര്‍ജില്‍ ഇളവുവരുത്തില്ലെന്ന് കാണിച്ച് എറണാകുളം സ്വദേശി തമ്പി സുബ്രഹ്മണ്യം നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് വാദിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. ബേസില്‍ എ.ജി. ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ നിലപാട് അറിയിച്ചശേഷം കേസ് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.