പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകള്‍ക്ക്‌ സുരക്ഷാ ഭീഷണി

Tuesday 18 October 2011 5:39 pm IST

കൊച്ചി: പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകള്‍ക്ക്‌ സുരക്ഷാ ഭീഷണി. ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പറവൂരില്‍ പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന്‌ പരാതി നല്‍കി. കാക്കനാട്‌ ജുവൈനല്‍ ഹോമിലാണ്‌ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്‌. രാത്രിയില്‍ അജ്ഞാതരായ പലരുടെയും സാന്നിദ്ധ്യം അറിയാന്‍ കഴിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു.വരാപ്പുഴ പെണ്‍കുട്ടിയെ ഈയടുത്ത കാലത്താണ്‌ ജുവനെയില്‍ ഹോമില്‍ കൊണ്ടുവന്നത്‌. ഇതിനു ശേഷമാണത്രേ ഭീഷണി തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നുണ്ട്‌. ജുവനൈല്‍ ഹോമില്‍ വേണ്ടത്ര സുരക്ഷയില്ലെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചും ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടുത്തെ മതിലുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. സമീപത്തുളള ചിലര്‍ ശല്യം ചെയ്യുകയാണെന്നാണു പെണ്‍കുട്ടികളുടെ പരാതി.