തിരുവനന്തപുരം: വന്‍ ദുരന്തത്തിനിടയാക്കുന്ന വിധത്തില്‍ ക്രമം തെറ്റിച്ച് ട്രെയിന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
മുംബൈയില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസിലെ ലോക്കോ പൈലറ്റ് രാജരാജന്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നാഗരാജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൊച്ചുവേളിയില്‍ സിഗ്നല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഏഴു കമ്പാര്‍ട്ട്മെന്റ് മുന്നിലേക്കു കയറിയാണ് ട്രെയിന്‍ നിന്നത്. തിരക്കേറിയ തിരുവനന്തപുരം ലൈനില്‍ വന്‍ അപകടത്തിനിടയാക്കും വിധമാണ് ട്രെയിന്‍ നിന്നത്. തുടര്‍ന്ന് രണ്ടു മണിക്കൂറിലധികം ട്രെയിന്‍ പിടിച്ചിട്ടു.
റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഉന്നതരും രംഗത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ബ്രേക്കിംഗ് തകരാറാണ് ക്രമം തെറ്റാന്‍ കാരണമെന്നാണ് റെയില്‍വേയുടെ നിഗമനം.രാവിലെ ഒന്‍പതരയ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിന്‍ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: