ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ദല്‍ഹി റെയില്വേസ്റ്റേഷനില്നിന്നുള്ള 48 ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. കുറഞ്ഞ താപനില 6.4 ആയ സാഹചര്യത്തില്‍ വരുന്ന രണ്ടു മൂന്നു ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും കാലത്തും കടുത്ത മൂടല്മഞ്ഞുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
വടക്കു-കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളാണ് അധികവും തടസപ്പെട്ടത്. ചില ട്രെയിനുകള്‍ വൈകിയോടുന്നുണ്ട്. പാളങ്ങളില്‍ കാഴ്ച ഒരു മീറ്റര്‍പോലും സുവ്യക്തമല്ലാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ശനിയാഴ്ച ദല്‍ഹിയില്‍ കൂടിയ താപനില 17.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സാധാരണ ഈ കാലത്തുണ്ടാകുന്നതിനേക്കാള് 7.2 ഡിഗ്രി കുറവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: