ജൈവമാലിന്യ സംസ്ക്കരണ പ്ളാണ്റ്റ്‌ നഷ്ടമെന്ന്‌ മലിനീകരണനിയന്ത്രണ ബോര്‍ഡ്‌

Tuesday 18 October 2011 11:53 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലടക്കം എരുമേലിയിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി പഞ്ചായത്ത്‌ കവുങ്ങുംകുഴിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച പ്ളാണ്റ്റ്‌ നഷ്ടമാകുമെന്ന മലിനീകരണ നിയന്ത്രണബോര്‍ഡിലെ പരിസ്ഥിതി വിഭാഗത്തിണ്റ്റെ കണ്ടെത്തല്‍ എരുമേലി ഗ്രാമപഞ്ചായത്തിന്‌ കനത്ത തിരിച്ചടിയായി. എന്നാല്‍ സുരക്ഷിതമായി നിര്‍മ്മിച്ചാല്‍ മണ്ണിരകമ്പോസ്റ്റ്‌ ഈ പ്ളാന്‍റില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഇത്‌ മലയോരമേഖലയിലെ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നും വിദഗ്ദ്ധ സംഘം പറയുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന കവുങ്ങും കുഴിയിലെ പ്ളാണ്റ്റ്‌ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സംഘം. മലിനീകരണ നിയന്ത്രണവിഭാഗം, പരിസ്ഥിതി എഞ്ചിനീയര്‍ പൌലോസ്‌ ഈപ്പന്‍, സയണ്റ്റിസ്റ്റ്‌ സോമന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്നലെ എരുമേലിയിലെത്തി പ്ളാണ്റ്റ്‌ സന്ദര്‍ശിച്ചത്‌. പഞ്ചായത്തിലുണ്ടാകുന്ന ടണ്‍കണക്കിനു മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായാണ്‌ രണ്ടുവര്‍ഷം മുമ്പ്‌ കവുങ്ങുംകുഴിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പ്ളാണ്റ്റ്‌ സ്ഥാപിച്ചത്‌. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭരണസമിതി ഉദ്ഘാടനം നടത്തി പണി പാതിവഴിയിലാക്കുകയായിരുന്നു. മാലിന്യസംസ്കരണ പ്ളാണ്റ്റ്‌ ഉപയോഗപ്രദമാക്കുന്നതിനായി പുതിയ പഞ്ചായത്തുഭരണസമിതി നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്ളാണ്റ്റിണ്റ്റെ തുടര്‍ പണികള്‍ക്കായി ൨൦ ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്തു. ഇതിനിടയിലാണ്‌ മലിനീകരണ വകുപ്പിണ്റ്റെ നിര്‍ദ്ദേശാനുസരണം പരിസ്ഥിതി സംഘം എരുമേലിയിലെത്തി റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ പഞ്ചായത്തധികൃതരുമായി ചര്‍ച്ച ചെയ്തുവെന്നും പരിശോധനാറിപ്പോര്‍ട്ട്‌ കളക്ടര്‍ക്ക്‌ നല്‍കുമെന്നും സംഘം പറഞ്ഞു.