ബാലഗോകുലം റവന്യൂ ജില്ലാ കലോത്സവം സമാപിച്ചു

Sunday 21 December 2014 9:57 pm IST

പള്ളിക്കത്തോട്: കഴിഞ്ഞ രണ്ടു ദിവസമായി അരവിന്ദ വിദ്യാമന്ദിരത്തില്‍ നടന്നുവന്ന മുരളീരവം 2014 ബാലഗോകുലം റവന്യൂ ജില്ലകലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപിഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ ഗണേഷ് സുന്ദരം സമ്മാനദാനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എന്‍.ഹരി, ബാലഗോകുലം മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന്‍, കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, സഹകാര്യദര്‍ശി പി.സി. ഗിരീഷ്‌കുമാര്‍, ഖജാന്‍ജി ആര്‍. രഞ്ജിത്ത്, കോട്ടയം ജില്ലാ കാര്യദര്‍ശി ബി. അജിത്കുമാര്‍, പൊന്‍കുന്നം ജില്ലാ കാര്യദര്‍ശി അനീഷ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം താലൂക്ക് ഒന്നാമത് പള്ളിക്കത്തോട്: രണ്ടു ദിവസങ്ങളിലായി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ബാലഗോകുലം ജില്ലാ കലോത്സവത്തില്‍ 442 പോയിന്റ് കരസ്ഥമാക്കി കോട്ടയം താലൂക്ക് ഒന്നാംസ്ഥാനം നേടി. 256 പോയിന്റുമായി പൊന്‍കുന്നം രണ്ടാം സ്ഥാനവും 243 പോയിന്റുമായി പാമ്പാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 92 ഇനങ്ങളിലായി 700ല്‍പരം പ്രതിഭകള്‍ കലോത്സവത്തില്‍ 3 വിഭാഗങ്ങളിലായി മാറ്റുരച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.