കോട്ടയം: ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ നാലുവിഭാഗങ്ങളും സാമൂഹ്യ നിലനില്‍പ്പിന് തുല്യ പ്രാധാന്യമുള്ളതാണെന്ന് ഇന്ദിര കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. കോട്ടയം ഹിന്ദു ധര്‍മ്മ പരിഷത്ത് സംഘടിപ്പിക്കുന്ന ഹിന്ദു വിചാര സത്രത്തില്‍ സനാതന ധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ബ്രഹ്മണ്യവും ക്ഷാത്രവീര്യവും വൈശ്യഗുണവും ശൂദ്രസ്വഭാവവുമുള്ളവര് ഓരോ കുടുംബത്തിലുമുണ്ട്. ഈ നാലു സ്വാഭാവക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കുടുംബത്തിന്റെ നിലനില്‍പ്പെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. എം. രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9ന് ആരംഭിച്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തില്‍ വിവിധ നാരായണീയ സമിതികളിലെ നൂറുകണക്കിനു അമ്മമാര്‍ പങ്കെടുത്തു.
സത്രത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഉപനിഷത്തുകളിലെ വിദ്യാഭ്യാസ ദര്‍ശനം എന്ന വിഷയത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം അസി. പ്രൊഫ. ഡോ. ലക്ഷ്മി ശങ്കര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 4മുതല്‍ അക്ഷരശ്ലോക സദസും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: