ബാര്‍ കോഴ: നോബിള്‍മാത്യു ഉപവാസം ആരംഭിച്ചു

Sunday 21 December 2014 10:00 pm IST

കോട്ടയം: ബാര്‍ കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്‍മാന്‍ അഡ്വ. നോബിള്‍മാത്യു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. തിരുനക്കര ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ആരംഭിച്ച സമരം ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) വര്‍ക്കിങ് ചെയര്‍മാന്‍ പി.ടി. എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) നേതാക്കളായ കുരുവിള മാത്യൂസ്, റജി പുത്തേയത്ത്, റോയി വാരിക്കാട്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജി മണ്ഡപം, ട്വിങ്കിള്‍ രാജ്, രതീഷ് വടയാറ്റ്, എം.എന്‍. ഗിരി, ബിനോ ജിംസ്, ബിജി വിജയകുമാര്‍, അഡ്വ. രജിതപിള്ള, കെ.ജി. വിജയകുമാരന്‍ നായര്‍, നജിം എസ് ശരത് മോഹന്‍, ജോസ് പുതിയമഠം, അഡ്വ. പത്മകുമാര്‍, ജോയി നടുനിലം, പി.എന്‍. ഗോപിനാഥന്‍ നായര്‍, സുധീഷ് നായര്‍, ജോഷി ചെമ്പകശേരി, വിനയ നാരായണന്‍, വെളിയനാ#് ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.