കോഴിക്കോട്: കേരളത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ തുല്യനീതി അട്ടിമറിക്കപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ 11ാംസംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിളംബരസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ഒന്നിച്ചുനിന്ന് വിലപേശിനേടാനുള്ള സംഘടിത ശക്തിയാര്‍ജിച്ച സമുദായങ്ങളാണ് നേട്ടമുണ്ടാക്കിയത്.സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ എസ്എന്‍ഡിപിയ്ക്ക് ഉന്നത വിദ്യാഭ്യാസമേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ക്കെതിരായ നിലപാടാണ് ഭരണകൂടവും രാഷ്ട്രീയക്കാരും കൈക്കൊള്ളുന്നത്.
60സെന്റ്സ്ഥലം സര്‍ക്കാര്‍ കുടിവെള്ളവിതരണത്തിന് അക്വയര്‍ചെയ്ത് അത് ഉപയോഗിക്കാതെ കിടക്കുമ്പോള്‍ കോളജിനെ വെട്ടിമുറിച്ചുകൊണ്ട് ജപ്പാന് കുടിവെള്ള പദ്ധതി പുതുതായി സ്ഥാപിക്കാനാണ് ചേളന്നൂര്‍ എസ്എന്‍ കോളജില്‍ ശ്രമം നടന്നത്. സമുദായത്തിന്റെ സ്വത്ത് പൊതുമുതലാണെന്ന രീതിയിലാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശ്രമിക്കുന്നത്.
ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങളുടെ സ്ഥാപനങ്ങളാണെങ്കില്‍ ഇത്തരമൊരു നിലപാടെടുക്കാന്‍ ആരും തയ്യാറാവില്ല. കോളജ് കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്നല്ല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് താന്‍ പറഞ്ഞത്. രാഷ്ട്രീയ അതിപ്രസരം കൊണ്ട് എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളജുകള്‍ക്ക് യുജിസി അക്രഡിറ്റേഷന് ലഭിക്കാത്ത സ്ഥിതിയാണ്. സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കണം,അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സമുദായത്തിന് കൂടുതല്‍ എന്തെങ്കിലും ലഭിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും കണക്കുകള്‍ വളച്ചൊടിക്കുകയാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. രാമായണവും മഹാഭാരതവും പഠിപ്പിക്കരുതെന്ന് പറയുന്നത് മറ്റുസമദായങ്ങളില് നിന്നുള്ളവരല്ല. ന്യൂനപക്ഷങ്ങളുടെ വക്കാലത്ത് ഏറ്റുപിടിക്കുന്ന ഹിന്ദുസമൂദായത്തില് നിന്നുള്ളവര്‍ തന്നെയാണ്.
മതപരമായ ചിന്തകളും ആശയങ്ങളും പൊതുവിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്നതു ശരിയല്ല, അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന് പിള്ള അധ്യക്ഷത വഹിച്ചു. കലോത്സവസന്ദേശം വെള്ളാപ്പള്ളി നടേശന് ഡോ. ഫസല്‍ ഗഫൂറിന് നല്കി.
എം.കെ.രാഘവന് എം.പി. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം,എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കുമാര്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി പി. നന്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. വേലായുധന് മാസ്റ്റര്‍ സ്വാഗതവും എ.സി. അശോകന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: