'സ്നേഹം' തണുത്ത അഗ്നി

Wednesday 19 October 2011 12:45 am IST

സ്നേഹവും അഗ്നിയാണ്‌, എന്നാല്‍ ഒരു തണുത്ത അഗ്നി. എന്നിട്ടും നാമതില്‍ എരിയേണ്ടതുണ്ട്‌. എന്തെന്നാല്‍ അതും ശുദ്ധീകരിക്കുന്നു. അതെരിയുന്നത്‌ ശുദ്ധീകരിക്കാന്‍ വേണ്ടി മാത്രമാണ്‌ കന്മഷം എരിഞ്ഞുതീരുമ്പോള്‍ ശുദ്ധമായ സ്വര്‍ണം ലഭിക്കുന്നു. ഇതുപോലെത്തന്നെ എന്റെ സ്നേഹം യാതനകളെ കൊണ്ടുവരും. കാരണം ഞാന്‍ നിങ്ങളെ തകര്‍ത്തുകളയാനാഗ്രഹിക്കുന്നു. നിങ്ങളെ പുനര്‍സൃഷ്ടിക്കാന്‍ വേണ്ടി വിത്ത്‌ തകര്‍ക്കപ്പെടേണ്ടതുണ്ട്‌- മേറ്റ്ങ്ങനെയാണ്‌ വൃക്ഷത്തിന്‌ പിറക്കാനാവുക? നദി അവസാനിക്കേണ്ടിയിരിക്കുന്നു-മേറ്റ്ങ്ങനെയാണതിന്‌ സമുദ്രവുമായി ഒന്നുചേരാനാവുക? അതിനാല്‍ സ്വയം സ്വതന്ത്രമാവുകയും ഇല്ലാതാവുകയും ചെയ്യുക- അല്ലാതെങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ആത്മാവിനെ കണ്ടെത്താനാവുക. - ഓഷോ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.