കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ഫണ്ട് രൂപികരിക്കും

Monday 22 December 2014 12:04 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ആര്‍ടിസി ഫണ്ട് രൂപികരിക്കുന്നതിന് തീരുമാനമായി. ഏപ്രില്‍ മുതല്‍ ഫണ്ട് രൂപികരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ ഫണ്ടിലേയ്ക്ക് ഓരോമാസവും സര്‍ക്കാരും കെഎസ്ആര്‍ടിസിയും കൂടി 40 കോടി നല്‍കും. കെറ്റിടിഎഫ്‌സി വായ്പകള്‍ ദേശസാല്‍കൃത ബാങ്കുകളിലേയ്ക്ക് മാറ്റും. കെഎസ്ആര്‍ടിസിയില്‍ മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ നല്‍കും. ഇതില്‍ 15000 രൂപവരെ ഉളളവര്‍ക്ക് തുക ഉടന്‍ നല്‍കും. അതേസമയം 15,000തിന് മുകളില്‍ ഉള്ളവര്‍ക്ക് പെന്‍ഷന്‍ തുക ഗഡുക്കളായി നല്‍കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ ലാഭകരമല്ലാത്ത 25 ശതമാനം സര്‍വ്വീസുകളും നിര്‍ത്തലാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.