കൊച്ചി: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മാണിക്ക് പുറമേ രണ്ട് കേണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ് രംഗത്ത്.
സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിജു രമേശ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ അദ്ദേഹം തയാറായില്ല.
മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നും ബിജു രമേശ് അഭിമുഖത്തില്‍ വ്യക്തമാക്കി.
മാണിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെയും പണം കൊടുത്തപ്പോള്‍ സംസാരിച്ചതിന്റെയും ശബ്ദരേഖ തന്റെ പക്കലുണ്ട്. ഇത് കൂടാതെ 22 സാക്ഷികള്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ നല്‍കിയിട്ടുണ്ട്.
മൂന്ന് തവണയായാണ് പണം നല്‍കിയതെന്നും ബിജു രമേശ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: