ഇസഌമാബാദ്: പെഷവാര്‍ കൂട്ടക്കുരുതിയെത്തുടര്‍ന്ന് നിരവധി ഭീകരരെ തങ്ങള്‍ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പാക്കിസ്ഥാന്റെ അവകാശവാദം.
ഇസഌമബാദില് 300 ഭീകരരരെ തടഞ്ഞുവച്ചതായി അധികൃതര്‍ പറയുന്നു.എന്നാല്‍ ഇവരുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.ഇവരില്‍ വിദേശികളുമുണ്ട്.
പെഷവാര്‍ ആക്രമണത്തിനു ശേഷം ഇതുവരെ 1200 ഭീകരരെ വേ്യാമ,കര ആക്രമണങ്ങളില്‍ പാക്ക് സൈന്യം കൊന്നൊടുക്കിയതായും അധികൃതര്‍ പറയുന്നു.അഫ്ഗാന് പാക്ക് അതിര്‍ത്തിയിലെ ഭീകരരുടെ താവളങ്ങളില്‍ ആക്രമണം തുടരുകയാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞാഴ്ച ആറു ഭീകരരെ തൂക്കിക്കൊന്നിരുന്നു. രണ്ടു പേരെ വെള്ളിയാഴ്ചയും നാലു പേരെ ശനിയാഴ്ചയും.മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: