തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി

Monday 22 December 2014 9:46 pm IST

പുനലൂര്‍: തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി കെഎസ്ആര്‍ടിസിയുടെ മതവിവേചനം. പുനലൂര്‍ ഡിപ്പോയില്‍ നിന്നും ഉച്ചക്ക് 1.30ന് സര്‍വീസ് നടത്തിയിരുന്ന ഗുരുവായൂര്‍ബസ്, രാവിലെ 6.15ന് പുറപ്പെടുന്ന ചക്കുളത്തുകാവ് സര്‍വീസ് എന്നിവയാണ് അടുത്തകാലത്തായി നിര്‍ത്തിവച്ചിരിക്കുന്നത്. പുനലൂരില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഡിപ്പോ അധികാരികളുടെ അനാസ്ഥയെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ പുനലൂര്‍ കെഎസ്ആര്‍ടിസി പാസഞ്ചേഴ്‌സ് ഫോറം പ്രതിഷേധമറിയിച്ചു. വണ്ടിയുടെ കുറവും ഡ്രൈവര്‍മാരുടെ കുറവുമെന്ന കാരണമുന്നയിച്ചാണ് ലാഭകരമായി ഓടിക്കൊണ്ടിരുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുള്ളത്. ഇത്തരത്തില്‍ പുനലൂര്‍ ഡിപ്പോകളില്‍ നിന്നും നിരവധി ദീര്‍ഘദൂര സര്‍വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.