പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു

Tuesday 23 December 2014 8:08 pm IST

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളും പനിയും മൂത്രാശയ രോഗവും മൂലം പത്തു ദിവസമായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരോഗ്യം മോശമാകുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സൂപ്പര്‍താരം രജനീകാന്തിനെ സിനിമയിലേക്കു കൊണ്ടുവന്നത് ബാലചന്ദറായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.