പത്തനംതിട്ട: ശബരിമലയിലെ അരവണ ഉല്പാദനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.
പ്രതിദിനം 40000 ടിന് അരവണ അധികമായി ഉല്പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ഇന്ന് വൈകുന്നേരം മുതല്‍ ഒരാള്‍ക്ക് അഞ്ച് ടിന് അരവണ വീതം അനുവദിക്കും.
അരവണ ഉല്പാദനം കുറഞ്ഞതിനാല്‍ മൂന്ന് ടിന് അരവണ വീതമാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: