ഇരിങ്ങാലക്കുട: സംഗമ ഗ്രാമമാധവ ഭാരതീയ ഗണിതകേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് മാധവ ഗണിത പുരസ്കാരം ഭാരതീയശാസ്ത്ര പണ്ഡിതനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എമറിറ്റസ് പ്രൊഫസറുമായ ഡോ.വി.പി.എന്‍. നമ്പൂതിരിക്ക് സമ്മാനിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.സി. ദീലീപ്കുമാര്‍ പുരസ്കാര സമര്‍പ്പണം നടത്തി.
ഡോ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രയാന്‍, മംഗള്യാന് പദ്ധതികളില്‍ പങ്കാളിയായ വജ്ര റബ്ബര്‍ പ്രൊഡക്ട്സിന്റെ മാനേജിങ് ഡയറക്ടര്‍ പി.എസ്. സജീന്ദ്രനാഥിനെ ആദരിച്ചു. കെ.പി. ജാതവേദന്‍, പ്രൊഫ.ഇ.വി. നാരായണന്, പി.എന്‍. ഈശ്വരന് എന്നിവര്‍ സംസാരിച്ചു. ഗണിതകേന്ദ്രം സെക്രട്ടറി എ. വിനോദ് സ്വാഗതവും പി. ജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: