തിരുവനന്തപുരം : ലോക ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രിയുമായ രാംവിലാസ് പാസ്വാന് ഈമാസം 29ന് തിരുവനന്തപുരത്ത് എത്തുമെന്ന് ലോക ജനശക്തി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുങ്കാട് അശോകന് പത്രക്കുറിപ്പില്‍ അറിയിച്ചു.
29 ന് വൈകുന്നേരം 3ന് സംസ്കൃതി ഭവനില്‍ നടക്കുന്ന ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന കണ്വെന്ഷന് മന്ത്രി രാംവിലാസ് പാസ്വാന് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ജേക്കബ് പീറ്റര്‍, സാബു വടശ്ശേരി, സഞ്ചു ജയ്ന, മുഹമ്മദ് ഇക്ബാല്‍ ഖാന് എന്നിവര്‍ പങ്കെടുക്കുമെന്ന് നെടുങ്കാട് അശോകന് പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: