1954ലാണ് ഭാരതരത്നം എന്ന രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്തിയത്. ഭാരതത്തിന്റെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരി, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ സി.വി രാമന്, പ്രമുഖ തത്വചിന്തകനും ആദ്യ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ.് രാധാകൃഷ്ണന് എന്നിവര്‍ക്കാണ് ആ വര്‍ഷം പുരസ്ക്കാരം നല്‍കിയത്. ഇതിനകം 45 പേര്‍ക്കാണ് ഭാരതരത്നം നല്‍കിയിട്ടുള്ളത്.
സി. രാജഗോപാലാചാരി, സി.വി രാമന്, ഡോ. എസ്.രാധാകൃഷ്ണന്( 1954)സാമൂഹ്യപ്രവര്‍ത്തകനും തത്വചിന്തകനുമായ ഭഗവാന്‍ദാസ്, ലോകപ്രശസ്ത എഞ്ചിനീയര്‍ ഡോ. വിശ്വേശരയ്യ, ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു(1955), ഡോ. ഗോവിന്ദ വല്ലഭ പന്ത്( 1957), സാമൂഹ്യപരിഷ്കര്‍ത്താവ് ഡി.എ. കാര്‍വെ(1958), ഡോക്ടറും ബംഗാള്‍ മുഖ്യമന്ത്രിയുമായ വിധാന്‍ ചന്ദ്ര റോയി, സാമൂഹ്യപ്രവര്‍ത്തകന്‍ പുരുഷോത്തംദാസ് ഠണ്ഡന്( 1961), രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്( 1962), രാഷ്ട്രപതി സാക്കീര്‍ ഹുസൈന്, സംസ്കൃത പണ്ഡിതനും ഇന്തോളജിസ്റ്റുമായ പാണ്ഡുരംഗ് വാമന്‍ കാനെ( 1963), പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി(1966), പ്രധാനമന്ത്രി ഇന്ദിരാഗാന്ധി(1971), രാഷ്ട്രപതി വി.വി. ഗിരി(1975), തമിഴ്നാട് മുഖ്യമന്ത്രി കെ.കാമരാജ്(1976),
മദര്‍ തെരേസ(1980), ഭൂദാന പ്രസ്ഥാന നായകനും മാഗ്സസെ അവാര്‍ഡ് ജേതാവുമായ വിനോബ ഭാവെ( 1983), അതിര്‍ത്തി ഗാന്ധി ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്( 1987), തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന് എന്ന എംജിആര്‍(1988), ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്ക്കര്‍, ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേല(1990), പ്രധാനമന്ത്രി രാജീവ് ഗാന്ധി, ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി( 1991 ), പ്രമുഖ സ്വാതന്ത്ര്യസമര സേനാനി അബുള്‍ കലാം ആസാദ്, വ്യവസായി ജെ.ആര്.ഡി. ടാറ്റാ, പ്രമുഖ ചലച്ചിത്ര സംവിധായകന് സത്യജിത്ത് റേ(1992), രണ്ടു തവണ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ, സ്വാതന്ത്ര്യസമരസേനാനി അരുണാ ആസിഫ് അലി,
രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം(1997), പ്രമുഖ സംഗീതജ്ഞ എം.എസ.് സുബ്ബലക്ഷ്മി, സ്വാതന്ത്ര്യസമരസേനാനി ചിദംബരം സുബ്രഹ്മണ്യം( 1998), സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനും അടിയന്തരാവസ്ഥക്കെതിരെ അതിശക്തമായ പോരാട്ടം അഴിച്ചുവിടുകയും ചെയ്ത നേതാവായ ജയപ്രകാശ് നാരായണ്‍, പ്രമുഖ സംഗീതജ്ഞന് പണ്ഡിറ്റ് രവിശങ്കര്‍, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാസെന്‍, അസം മുഖ്യമന്ത്രി ഗോപിനാഥ് ബര്‍ദലോയി(1999), ലതാമങ്കേഷ്ക്കര്‍, പ്രശസ്ത ഷെഹ്നായി വാദകന്‍ ബിസ്മില്ലാഖാന്(2001), സംഗീതജ്ഞന് പണ്ഡിറ്റ് ഭീംസെന്‍ ജോഷി( 2009), ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍, പ്രമുഖ ശാസ്ത്രജ്ഞര്‍ സി.എന്‍.ആര്. റാവു(2013), പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, വിദ്യാഭ്യാസ വിചക്ഷണനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകനുമായ പണ്ഡിറ്റ് മദന്മോഹന് മാളവ്യ(മരണാനന്തരം) (2014).
പ്രതികരിക്കാൻ ഇവിടെ എഴുതുക: