ബസ് മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്ക്

Wednesday 24 December 2014 9:47 pm IST

കൊപ്പം: നെടുങ്ങോട്ടൂരില്‍ സ്വകാര്യ ബസ് തോട്ടത്തിലേക്ക് മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്ക്. സാരമായി പരിക്ക് പറ്റിയ മൂന്ന് പേരെ പെരിന്തല്‍മണ്ണയിലെയും വളാഞ്ചേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവേഗപ്പുറ നെടുങ്ങോട്ടൂരില്‍ ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കായിരു.ു അപകടം. വളാഞ്ചേരിയില്‍ നിും എടപ്പലം കൂരാച്ചിപ്പടി വഴി പുലാമന്തോളിലേക്ക് വരികയായിരുു മിനി ബസാണ് അപകടത്തില്‍ പെട്ടത്. കാളംചിറ പാടത്തിനു സമീപം ഇലക്ട്രിക് പോസ്റ്റിലിടിച്ചു തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി വിതരണം നിലച്ചതിനാല്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സംഭവം അറിഞ്ഞു തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം. എ. സമദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പട്ടാമ്പിയില്‍ നിും പോലീസും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.