ഭീകരാക്രമണം: അസമില്‍ ഇന്ന് ബന്ദ്

Friday 26 December 2014 11:34 am IST

ഗോഹട്ടി: ബോഡോ ഭീകരരുടെ ആക്രമണത്തില്‍ 79 ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അസമില്‍ ഇന്ന് ബന്ദ്. അസം ടീ െ്രെടബ്‌സ് സ്റ്റുഡന്റ് അസോസിയേഷനാണ് 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 22നാണ് ബോഡോ ഭീകരര്‍ സോണിത്പൂര്‍ ജില്ല ഉള്‍പ്പെടെ അഞ്ച് ജില്ലകളെ ആക്രമിച്ചത്. ഗ്രാമങ്ങളില്‍ കടന്നു കയറിയ അക്രമികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ച് എന്‍ ഐ എ അന്വേഷിക്കുമെന്ന് അസമില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.