ന്യൂദല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സമ്നയുടെ മുഖപ്രസംഗത്തിലാണ് ഉദ്ധവിന്റെ പരാമര്‍ശം.
മഹാരാഷ്ട്രയിലെ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിലും ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത് മോദി തരംഗത്തിന്റെ ഫലമായാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത്ഷായ്ക്കുമാണെന്നും ഉദ്ധവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: