കോഴിക്കോട്: ഇന്ത്യയിലെ പൊതുമേഖല ലൈഫ്, ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളെയും ഇന്‍ുറന്‍സ് ഏജന്റുമാരെയും ദോഷകരമായി ബാധിക്കുന്ന ഇന്‍ഷുറന്‍സ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്ന് ഭാരതീയ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്സ് സംഘ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കും. ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്ത പക്ഷം ബിഎംഎസ് രാജ്യവ്യാപകമായി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട്പോകുമെന്നും ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് സംഘ് നാഷണല്‍ കമ്മിറ്റിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: