ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം

Friday 26 December 2014 9:01 pm IST

ശബരിമല: മണ്ഡലതീര്‍ത്ഥാടനകാലം ഇന്ന് അവസാനിക്കുന്നതോടെ ശബരിമലയില്‍ ലഭിച്ചിട്ടുള്ളത് റെക്കോര്‍ഡ് വരുമാനം. എന്നാല്‍ വരുമാനത്തെ അരവണ വിതരണത്തിലെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ മറച്ചുവെച്ചില്ല. കഴിഞ്ഞ 25വരെ ലഭിച്ച മൊത്തവരുമാനം 141,64,15,793 രൂപയാണ്. മുന്‍ വര്‍ഷം 127,62,86,746 രൂപയായിരുന്നു.14കോടിയുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അരവണ 54,31,86,080 രൂപ അപ്പം 10,32,51,400 രൂപ, കാണിക്ക 54,17,23,146 രൂപ എന്നിങ്ങനെയാണ് വരുമാനം. മുന്‍ വര്‍ഷത്തെ ഇവയുടെ വരുമാനം 50,38,46,540 രൂപ, 9,77,92,200 രൂപ, 47,29,04,296 എന്നിങ്ങനെയായിരുന്നു. അരവണ വിതരണവുമായ് ബന്ധപ്പെട്ട പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ വരുമാനം 150 കോടിക്കുമുകളില്‍ പോകുമായിരുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.