ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ഇന്ന് തുടക്കം

Friday 26 December 2014 9:07 pm IST

കൊല്ലം: ശ്രീനാരായണധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കി സൗത്ത് ഇന്ത്യന്‍ വിനോദ് നയിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇന്ന് ഉച്ചക്ക് രണ്ടിന് പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കും. 30ന് ശിവഗിരി മഹാസമാധിയില്‍ സമാപിക്കും. ധര്‍മ്മവേദി സംസ്ഥാനസെക്രട്ടറി ഡോ. ബിജുരമേശിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ശിവഗിരി മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. ദൈവദശക രചനാശതാബ്ദി സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പദയാത്രാസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിന്റെ സെക്രട്ടറി ഋതംഭരാനന്ദസ്വാമികള്‍, സച്ചിദാനന്ദസ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. തീര്‍ത്ഥാടനസ്മരണികയുടെ പ്രകാശനം രാജ്കുമാര്‍ ഉണ്ണി നിര്‍വഹിക്കും. പ്രൊഫ.ജി.മോഹന്‍ദാസ് പദയാത്രാസന്ദേശം നല്‍കും. തൊടിയൂര്‍ രാമചന്ദ്രന്‍, അഡ്വ.എ.പൂക്കുഞ്ഞ് തുടങ്ങയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ഡി.രാജ്കുമാര്‍ ഉണ്ണി, പ്രൊഫ.ജി.മോഹന്‍ദാസ്, സൗത്ത് ഇന്ത്യന്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. ഗുരുധര്‍മ്മ പ്രചാരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തൂരില്‍ 28ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘം ജനറല്‍ കണ്‍വീനര്‍ മധുമാറനാട് അറിയിച്ചു. പത്തുദിവസത്തെ പഞ്ചശുദ്ധി വ്രതമെടുത്ത ധര്‍മ്മപ്രചാരകരും ദളിതര്‍ ഉള്‍പ്പെടുന്ന വിവിധ ജാതിമതസ്ഥര്‍ പദയാത്ര സംഘത്തിലുണ്ടാകും. ഇരുനൂറിലധികം വരുന്ന പദയാത്രികര്‍ പീതാംബരമണിഞ്ഞ് ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ച് മുന്നോട്ടുനീങ്ങും. ശിവഗിരി മഠത്തിലെ സ്വാമികൃഷ്ണാനന്ദ തീര്‍ത്ഥാടന രഥത്തിലെ കെടാവിളക്കില്‍ നിന്നും ദീപാര്‍പ്പണം നടത്തി പ്രസാദം നല്‍കും. പി.എന്‍.സജിയാണ് പദയാത്രാ ക്യാപ്റ്റന്‍, ബി.സ്വാമിനാഥന്‍, എസ്.ശാന്തിനി, വത്സല, ലതികാരാജന്‍ എന്നിവര്‍ ഉപക്യാപ്റ്റന്‍മാരാണ്. കൃഷ്ണ, മധുമാറനാട്, എഴുകോണ്‍ രാജ്‌മോഹന്‍, പരവൂര്‍ മോഹന്‍ലാല്‍, കളപ്പില എം.ഹരീന്ദ്രന്‍, പുതുക്കാട്ടില്‍ വിജയന്‍, നെടുങ്ങോലം രഘു, കാര്യറ രാജീവ്, ഇടമണ്‍ സുജാതന്‍ തുടങ്ങിയവര്‍ സംസാരിക്കും. നാളെ രാവിലെ ഒമ്പതിന് പുത്തൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര കല്ലുംപുറം, തേവലപ്പുറം എബി ട്രേഡേഴ്‌സ് അങ്കണത്തില്‍ സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പാത്തല രാഘവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.