തിക്കുറിശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം ചുനക്കര രാമന്‍കുട്ടിക്ക്

Friday 26 December 2014 9:10 pm IST

തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന എട്ടാമത് ദൃശ്യ മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌ക്കാരം ചുനക്കര രാമന്‍കുട്ടിക്ക്. സാഹിത്യ ലോകത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌ക്കാരം. ചലച്ചിത്ര നടന്‍ ജി.കെ. പിള്ളയ്ക്കും നടി ശ്രീലതാ നമ്പൂതിരിക്കും ഫെല്ലോഷിപ്പ് നല്‍കി ആദരിക്കും. വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ. അജിത് കുമാറിന് മികച്ച പത്രപ്രവര്‍ത്തകനുള്ള മാധ്യമ പുരസ്‌കാരവും മാതൃഭൂമി ന്യൂസിന് മികച്ച ചാനലിനുള്ള പുരസ്‌കാരവും ലഭിച്ചു.മികച്ച ഫോട്ടോഗ്രാഫറായി വി. ബിനുലാല്‍ (മാതൃഭൂമി) തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. മറ്റ് മാധ്യമ പുരസ്‌കാര ജേതാക്കള്‍: ഗോപീകൃഷ്ണന്‍ (റിപ്പോര്‍ട്ടര്‍, അമൃത ടിവി), വി. സജീവ് (ന്യൂസ് ക്യാമറാമാന്‍, മനോരമ), പ്രിന്‍സ് പാങ്ങാടന്‍ (ന്യൂസ് റീഡര്‍, ഏഷ്യാനെറ്റ് ന്യൂസ്), അനുജ (വനിതാ ന്യൂസ് റീഡര്‍, റിപ്പോര്‍ട്ടര്‍), കിഷോര്‍ (മികച്ച വിനോദപരിപാടി, കൗമുദി ടിവി), ജിഷാ കല്ലിംഗല്‍(സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ് ടിവി), വിവേക് മുഴക്കുന്ന് (അഭിമുഖ പരിപാടി, മനോരമ ന്യൂസ്), വി.എസ.് കൃഷ്ണരാജ്(രാഷ്ട്രീയ വിമര്‍ശന പരിപാടി നാടകമേ ഉലകം, അമൃതാ ടിവി), ബ്രൈറ്റ് സാം (കോടമ്പാക്കം ഡയറി, ജീവന്‍ ടിവി), റജി സെന്‍ (തുള്ളി, മീഡിയാ വണ്‍), ദീപു കോന്നി (ഗീതാഞ്ജലി. ജയ് ഹിന്ദ് ടി.വി), ജോജറ്റ് ജോണ്‍ (ക്രൈം ബ്രാഞ്ച്, കൈരളി ടി.വി), ഗോപീകൃഷ്ണന്‍ (വികട കവി, ഏഷ്യാനെറ്റ്), മുഹമ്മദാലി വലിയാട് ( ജീവന്‍ ടിവി) നാടക അവാര്‍ഡുകള്‍: പ്രശാന്ത് നാരായണന്‍ (മികച്ച നാടക പ്രവര്‍ത്തകന്‍), പി.ജി. സദാനന്ദന്‍ (മികച്ച നാടക ഗ്രന്ഥം -കലയും കാഴ്ചയും), വി. രാധാകൃഷ്ണന്‍ (മികച്ച നോവല്‍- അദ്വൈതം അമേരിക്കയില്‍), മോഹന്‍ദാസ് മൊകേരി ( മികച്ച കവിത), പെരുന്താന്നി ബാലചന്ദ്രന്‍ നായര്‍ (മികച്ച ചലച്ചിത്ര ഗ്രന്ഥം), എസ്. സരോജം (മികച്ച നിരൂപണ ഗ്രന്ഥം), റഹിം പനവൂര്‍ (മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടര്‍-വെള്ളിനക്ഷത്രം), രമേശ് ബാബു ( മികച്ച ഫീച്ചര്‍ റിപ്പോര്‍ട്ടര്‍-ജനയുഗം). ടെലിവിഷന്‍ അവാര്‍ഡുകള്‍: ചിറയന്‍കീഴ് രാധാകൃഷ്ണന്‍ ( മികച്ച ഡോക്യുമെന്ററി-കൈരളി ടിവി), ബി.എസ്. രതീഷ് (വിദ്യാഭ്യാസ പരിപാടി-വിക്ടേഴ്‌സ് ചാനല്‍), ബബിത (റേഡിയോ ജോക്കി-റെയിന്‍ബോ എഫ്എം കൊച്ചി), പെണ്‍മനസ് ( മികച്ച സീരിയല്‍-സൂര്യ ടിവി), ആദിത്യന്‍ (മികച്ച സീരിയല്‍ സംവിധായകന്‍- അമ്മ, ഏഷ്യനെറ്റ്), ജി.എസ.് ഗോപീകൃഷ്ണന്‍ (സീരിയല്‍ എഡിറ്റിംഗ്, നന്ദനം സൂര്യ ടിവി), കുമരകം രഘുനാഥ് (മികച്ച നടന്‍-അമല മഴവില്‍ മനോരമ), ഗൗരികൃഷ്ണ (മികച്ച നടി- അമ്മ, ഏഷ്യനെറ്റ്), സജി പെരിങ്ങമ്മല (സഹനടന്‍-അമ്മ, ഏഷ്യനെറ്റ്), സുനിത പിറവം (സഹനടി, ജസ്റ്റിസ് രാജ, ജയ്ഹിന്ദ് ടിവി), സജിന്‍ലാല്‍ (പുതുമുഖ നടന്‍-ജസ്റ്റിസ് രാജ, ജയ്ഹിന്ദ് ടിവി), നീരജാ ദാസ് (പുതുമുഖ നടി-പട്ടുസാരി, മഴവില്‍ മനോരമ). ഡോ. എം.ആര്‍. തമ്പാന്‍ ചെയര്‍മാനും നേമം പുഷ്പരാജ്, രാജീവ് ഗോപാലകൃഷ്ണന്‍, രാജന്‍ വി. പൊഴിയൂര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍. വി. പൊഴിയൂരാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.