കന്നുകാലികളിലെ വന്ധ്യത പാലുത്പാദനത്തെബാധിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്

Friday 26 December 2014 9:26 pm IST

മണ്ണാര്‍ക്കാട്: കന്നുകാലികളില്‍ വര്‍ധിച്ചുവരുന്ന വന്ധ്യത പാലുത്പാദനത്തില്‍ വലിയകുറവുണ്ടാക്കുന്നതായി നാമക്കല്‍ വെറ്ററിനറി കോളജ് ക്ലിനിക്കല്‍ വിഭാഗം മേധാവി ഡോ.എം. ശെല്‍വരാജ് അഭിപ്രായപ്പെട്ടു. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ നടത്തിയ ദ്വിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ , കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി എന്നിവ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഒരോ കന്നുകുട്ടിയെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഡയറി ഫാമിംഗ് ലാഭകരമാകുന്നത്. എന്നാല്‍ ഉദ്്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്തോറും വന്ധ്യത വര്‍ധിച്ചുവരുന്നതായും കാണപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.പി. ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലി ഗവേഷണകേന്ദ്രം മേധാവി ഡോ. കണ്ണന്‍ അധ്യക്ഷനായി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സെക്രട്ടഫി ഡോ. ആര്‍. വേലായുധകുമാര്‍, മൃഗസംരക്ഷണവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി.സുമ, ഡോ. സെയ്യിദ് അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.