ആലുവ: അനധികൃത സ്വത്ത് സമ്പാദനമെന്ന് രേഖാമൂലമുള്ള പരാതിയില്‍ കടവന്ത്ര സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. അശോകപുരം മനയ്ക്കപ്പടി കുന്നത്തേരി റോഡിലുള്ള ബഹുനില കെട്ടിടത്തില്‍ രാവിലെയാരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.
തിരുവനന്തപുരത്ത് നിന്ന് വിജിലന്‍സ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്തിടെ എസ്.ഐ നിര്‍മ്മിച്ച വീട് അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവാണെന്നാരോപിച്ചാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. നിരവധി രേഖകള്‍ പരിശോധനക്കായി വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: