ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം

Friday 26 December 2014 10:54 pm IST

തൃപ്പൂണിത്തുറ: സിപിഎം ഏരിയാസമ്മേളനങ്ങള്‍ ആരംഭിച്ച് 10 എണ്ണം കഴിഞ്ഞപ്പോള്‍ കളമശ്ശേരി, തൃപ്പൂണിത്തുറ, ആലങ്ങാട്, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവ പിണറായി പക്ഷത്തിനും കൊച്ചി, പള്ളുരുത്തി, വൈറ്റില, പറവൂര്‍, കോലഞ്ചേരി വി.എസ്. പക്ഷത്തിനും മുളന്തുരുത്തിയും കവളങ്ങാടും സമ്മേളനം നടന്നിട്ടില്ല. ശ്രദ്ധേയമായ എറണാകുളം, വൈപ്പിന്‍, കൂത്താട്ടുകുളം, ആലുവ എന്നിവിടങ്ങളില്‍ ഇന്ന് സമ്മേളനം ആരംഭിക്കും. ഇവിടെ 28ന് പുതിയ ഏരിയാകമ്മറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവില്‍ എറണാകുളം, വൈപ്പിന്‍ വിഎസ് പക്ഷത്തിന്റെ കയ്യിലും കൂത്താട്ടുകുളം ആലുവ പിണറായി പക്ഷത്തിന്റെ കയ്യിലുമാണ്. ഇതില്‍ എറണാകുളം പിണറായിപക്ഷം പിടിച്ചെടുക്കുമെന്നാണ് സൂചന. കൂത്താട്ടുകുളം വിഎസ് പക്ഷവും പിടിച്ചെടുക്കും. വൈപ്പിന്‍ വിഎസ് പക്ഷവും ആലുവ പിണറായി പക്ഷവും നിലനിര്‍ത്തും. എറണാകുളത്ത് എസ്. കൃഷ്ണമൂര്‍ത്തി മാറി പകരം പിണറായി പക്ഷത്തെ പി.എന്‍. സിനുലാല്‍ സെക്രട്ടറി ആയേക്കും. ആലുവയില്‍ വി.എം. സലിം, കെ.എം.ടോമി, കൂത്താട്ടുകുളത്ത് വിഎസ്പക്ഷം പിടിച്ചെടുത്താല്‍ തരംതാഴ്തപ്പെട്ട ഇപ്പോള്‍ രാമമംഗലം എല്‍സി സെക്രട്ടറിയായ പി.എസ്. മോഹനന്‍ ഏരിയ സെക്രട്ടറിയായേക്കും. 30 മുതല്‍ നടക്കുന്ന ഏരിയ കമ്മറ്റി സമ്മേളനങ്ങള്‍ അങ്കമാലി, കാലടി, മൂവാറ്റുപുഴ, നെടുമ്പാശ്ശേരി, വിഭാഗീയതമൂലം നടക്കാതെപോയ മുളന്തുരുത്തി, കവളങ്ങാട്, സമ്മേളനങ്ങള്‍ ജനുവരി 1,2 തീയതികളില്‍ നടക്കും. ഇതോടെ എറണാകുളം ജില്ലയിലെ 20 ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. ജനുവരി 14ന് പുതിയ ജില്ലാകമ്മറ്റിയും ജില്ലാസെക്രട്ടറിയെയും തൃപ്പൂണിത്തുറയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.