കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന തൊഴില്‍ മേളയായ ‘നിയുക്തി-2015’ന്റെ ആദ്യ ഘട്ടം ജനുവരി പത്തിന് കൊച്ചി സര്‍വകലാശാല ക്യാമ്പസില്‍ നടക്കും. 18നും 50നും മധ്യേ പ്രായമുള്ള പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള മുഴുവന്‍ പേര്‍ക്കും ജോലി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഡിസംബര്‍ 30 വരെ ംംം.ഷീയളെേല.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍മേളയിലേക്കുള്ള പ്രവേശം ഓണ്‍ലൈന്‍ വഴിയായിരിക്കും. 15,000 പേര് രജിസ്റ്റര്‍ ചെയ്താല്‍ രജിസ്ട്രേഷന് നിര്‍ത്തും.
അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 30. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ്, ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകള്‍, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും എന്നിവ ഹാജരാക്കണം. വിവരങ്ങള്‍ക്ക് 0484 2422452, 2422458, 2427494.
സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ബികോം ബിരുദ ധാരികള്‍, ടെക്നിക്കല്‍ വിഭാഗം, പോളി ടെക്ക്നിക്ക് ഡിപ്ലോമ, ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്, മെഡിക്കല്‍ : നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സ് ഹോള്‍ഡേഴ്സ് എന്നിവര്‍ക്ക് മെച്ചപ്പെട്ട നിയമന സാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്. ചില പ്രമുഖ ഉദ്യോഗദായകര്‍ അവസാന വര്‍ഷ സയന്‍സ്, കോമേഴ്സ്, എഞ്ചിനിയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളെയും, ഡിപ്ലോമ, ഐറ്റിഐ വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുക്കും.
തൊഴില്‍ മേളയ്ക്ക് മുന്നോടിയായി തൊഴില്‍ ദാതാക്കളുടെ യോഗം ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ എ. ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരുന്നു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ പി. ആര്. റെയ്നോള്‍ഡ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സി.കെ. രാമചന്ദ്രന്, മേഖല ഡപ്യൂട്ടി ഡയറക്ടര്‍ ഷെര്‍ളി ജോര്‍ജ്, എംപ്ലോയലബ്ലിറ്റി സെന്റര്‍ ഹെഡ് ഷര്‍മിള സത്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: