അസമിലെ ബോഡോ തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ബന്ദ്

Saturday 27 December 2014 12:36 pm IST

കൊല്‍ക്കത്ത്: അസമില്‍ 70 ആദിവാസികളെ ബോഡോ തീവ്രവാദികള്‍ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബംഗാളിലെ വിവിധ ആദിവാസി സംഘടനകള്‍ ശനിയാഴ്ച സംസ്ഥാനത്ത് ബന്ദാചരിക്കുന്നു. അസം ടീ ട്രൈബ്‌സ് സ്റ്റുഡന്‍സ് അസോസിയേഷന്‍, ആദിവാസി ചത്ര സംഘട്ടന്‍, അഖില അസം ഭോജ്പുരി പരിഷത്ത്, ആള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ കൂടാതെ മറ്റ് ഏഴ് സംഘടനകള്‍ കൂടിച്ചേര്‍ന്നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അസമില്‍ വെള്ളിയാഴ്ചയും ബന്ദായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. മാത്രമല്ല സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.