മണപ്പുറം ഗ്രൂപ്പ് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കും

Saturday 27 December 2014 6:54 pm IST

മണപ്പുറം ഫിനാന്‍സിന്റെ റീജിയണല്‍ ഓഫീസ് കലൂര്‍ മാംസണ്‍ ആര്‍ക്കേഡില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സൂരജ് നന്ദന്‍, കെ.എസ്. ഹരികുമാര്‍, ജി. ഗോപിനാഥ പിള്ള എന്നിവര്‍ സമീപം

കൊച്ചി: മണപ്പുറം ഗ്രൂപ്പില്‍പെട്ട മൈക്രോഫിനാന്‍സ് കമ്പനി ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയരക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

വാഹന വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒരു പ്രമുഖ കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും മണപ്പുറം ഫിനാന്‍സിന്റെ റീജിയണല്‍ ഓഫീസ് കലൂര്‍ മാംസണ്‍ ആര്‍ക്കേഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

മണപ്പുറത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 15ന് ആരംഭിക്കും. 200 കോടി രൂപയാണ് പബ്ലിക് ഇഷ്യൂ വഴി സമാഹരിക്കും. കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് സൂരജ് നന്ദന്‍, ചീഫ് റീജിയണല്‍ മാനേജര്‍ കെ.എസ്. ഹരികുമാര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ജി. ഗോപിനാഥ പിള്ള എന്നിവരും പ്രസംഗിച്ചു.

മികച്ച പ്രകടനം കാഴ്ച വച്ച ബ്രാഞ്ചുകള്‍ക്കുള്ള ട്രോഫികള്‍ നന്ദകുമാറും സൂരജ് നന്ദനും വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.