ശബരിമല: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുളള ക്ലീന്‍ ശബരിമല ശുചീകരണ പദ്ധതി ഇന്ന് നടക്കും. പമ്പയില്‍ നിന്നും രാവിലെ നാലിന് ആരംഭിക്കുന്ന ശുചീകരണ പരിപാടിയില്‍ 1000 പേര് പങ്കെടുക്കും. 250 പേര് പമ്പയിലും, 750 പേര് പമ്പ മുതല്‍ ശബരിമലവരെയുളള രണ്ട് വഴികളും സന്നിധാന പരിസരവും ശുചീകരിക്കും.
പമ്പയില്‍ നിന്നും സന്നിധാനത്തെത്തുന്ന സംഘം അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞ് സന്നിധാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, മറ്റ് സമീപ പ്രദേശങ്ങള്‍ തുടങ്ങിയവ ശുചീകരിക്കും. ശേഖരിക്കുന്ന എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുളള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്ന തെറ്റായ ആചാരം കേരളത്തിനു പുറത്തുനിന്നും വരുന്ന അയ്യപ്പന്മാര് നടത്തുന്നതിനാല്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും നടക്കും.
ക്ലീന്‍ ശബരിമലയുടെ പമ്പയിലെ ഉദ്ഘാടനം വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരനും, സന്നിധാനത്ത് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സി.വല്‍സനും നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ.സരളപണിക്കര് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: